ഐ പി എല്ലിൽ കൊൽക്കത്തയ്ക്ക് ഏഴാം ജയം. കൊൽക്കത്ത ഏഴ് വിക്കറ്റിന് ഡൽഹിയെ തോൽപിച്ചു. ഡൽഹിയുടെ 160 റൺസ് കൊൽക്കത്ത 22 പന്ത് ശേഷിക്കേ മറികടന്നു.
റോബിൻ ഉത്തപ്പ 59 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ഗൗതം ഗംഭീർ 71 റൺസുമായി പുറത്താവാതെ നിന്നു. സഞ്ജു സാംസന്‍റെ 60 റൺസ് മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്.

രണ്ടാമത്തെ മത്സരത്തിൽ  ഹൈദരാബാദിനെതിരെ പഞ്ചാബിന് 208 റൺസ് വിജയലക്ഷ്യം. വാർണർ, ധവാൻ, വില്യംസൺ എന്നിവരുടെ അർധസെഞ്ച്വറികളാണ് ഹൈദരാബാദിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.