ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. വൈകിട്ട് നാലിന് വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ ആരാധകരും പ്രതീക്ഷിക്കുന്നില്ല. 

രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള ശിവം മാവി വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. റിങ്കുവിന് പകരം നിതീഷ് റാണ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്.

അവസാന മത്സരത്തില്‍ കിങ്‌സ് ഇവലന്‍ പഞ്ചാബിനെ തോല്‍പ്പിച്ച കരുത്തിലാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അട്ടിമറിച്ച ആത്മവിശ്വാസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുണ്ട്.