ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരമാണ് സ്മൃതി മന്ദാന. സ്‍മൃതി മന്ദാനയുടെ സ്‍ട്രോക്ക് പ്ലേ പ്രശംസിക്കപ്പെടുകയും ചെയ്‍തിരുന്നു. ശ്രീലങ്കയുടെ ഇതിഹാസതാരം കുമാര്‍ സംഗക്കാരയുടെ പ്രകടനം കണ്ടാണ് താന്‍ സ്ട്രോക്ക് പ്ലേ മെച്ചപ്പെടുത്തിയതെന്നായിരുന്നു സ്മൃതി മന്ദാന പറഞ്ഞിരുന്നത്. തന്റെ പേര് എടുത്തുപറഞ്ഞതിന് സ്മൃതി മന്ദാനയ്ക്ക് നന്ദി പറയുകയാണ് കുമാര്‍ സംഗക്കാര.
എന്റെ പേര് പറഞ്ഞതിന് നന്ദി അറിയിക്കൂ. സ്‍മൃതി മന്ദാനയെപ്പോലെയുള്ള ഒരു മികച്ച താരം തന്റെ പേര് പറഞ്ഞത് സന്തോഷകരമാണെന്നുമായിരുന്നു കുമാര്‍ സംഗക്കാര ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എപ്പോഴേങ്കിലും പ്രതീക്ഷിച്ചതുപോലെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ കുമാര്‍ സംഗക്കാരയുടെ ബാറ്റിംഗിന്റെ വീഡിയോ കാണും എന്നായിരുന്നു സ്‍മൃതി മന്ദാന മുമ്പ് പറഞ്ഞത്.
