Asianet News MalayalamAsianet News Malayalam

വിരുഷ്‌ക്ക വിവാഹസൽക്കാരത്തിന് ഏവരെയും ഞെട്ടിച്ച് കുംബ്ലെ

kumble attends virushka reception
Author
First Published Dec 27, 2017, 3:25 PM IST

അനിൽ കുംബ്ലെയും വിരാട് കോലിയും തമ്മിലുള്ള കലഹം അങ്ങാടിപ്പാട്ടാണ്. കുംബ്ലെയുടെ ഹെഡ്‌മാസ്റ്റര്‍ അച്ചടക്കം പഠിപ്പിക്കലിനെതിരെയാണ് കോലി പരസ്യമായി രംഗത്തെത്തിയത്. കോലിയുമായി പിണങ്ങിയതോടെ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് വൈകാതെ കുംബ്ലെയ്‌ക്ക് പടിയിറങ്ങേണ്ടിവന്നു. അതുകൊണ്ടുതന്നെ, മുംബൈയിൽ നടന്ന കോലിയുടെ വിവാഹസൽക്കാരത്തിൽ കുംബ്ലെ, പങ്കെടുക്കില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

kumble attends virushka reception

എന്നാൽ ഏവരെയും ഞെട്ടിച്ച് ഭാര്യ ചേതനയെയും കൂട്ടിയാണ് കുംബ്ലെ കോലിയുടെ വിവാഹസൽക്കാരത്തിന് എത്തിയത്. കോലിയുമായും അനുഷ്‌കയുമായും കുശലാന്വേഷണം നടത്തി, ഭക്ഷണവും കഴിച്ചശേഷമാണ് കുംബ്ലെയും ഭാര്യയും മടങ്ങിയത്. പരിശീലകസ്ഥാനത്ത് നിന്ന് രാജിവെച്ചയുടൻ കോലിയാണ് തന്റെ പടിയിറക്കത്തിന് കാരണമെന്ന് കുംബ്ലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ എന്നെന്നേക്കുമായി അകന്നുവെന്നായിരുന്നു ഏവരും ധരിച്ചിരുന്നത്. എന്നാൽ വിവാഹസൽക്കാരത്തിലേക്ക് കോലി കുംബ്ലെയെ ക്ഷണിക്കാൻ തയ്യാറായതും, ആ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തതും പുതിയൊരു മാതൃകയായാണ് ക്രിക്കറ്റ് ലോകം നോക്കികാണുന്നത്.

Follow Us:
Download App:
  • android
  • ios