സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ബാറ്റിംഗ് നിര കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ 30 റൺസെടുത്ത ഗോവിന്ദ് ദേവ് മാത്രമാണ് ചെറുത്തു നിന്നത്.
പുതുച്ചേരി: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നയിഡു ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിങ്സിൽ കേരളം 70 റൺസിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ചന്ദ്രരാജ് റാത്തോഡിന്‍റെ ബൗളിംഗാണ് കേരള ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിലാണ്. നാലു വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രക്ക് 199 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ബാറ്റിംഗ് നിര കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ 30 റൺസെടുത്ത ഗോവിന്ദ് ദേവ് മാത്രമാണ് ചെറുത്തു നിന്നത്. 18 റൺസെടുത്ത ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും 10 റൺസെടുത്ത ജിഷ്ണു മണികണ്ഠനും മാത്രമാണ് ഗോവിന്ദിന് പുറമെ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയെ അൻഷ് ഗോസായിയുടെയും ഹർവൻഷ് സിംഗിന്‍റെയും ഇന്നിംഗ്സുകളാണ് ശക്തമായ നിലയിൽ എത്തിച്ചത്. അൻഷ് 97 റൺസും ഹർവംശ് 67 റൺസും നേടി പുറത്തായി. രക്ഷിത് മേത്ത 35 റൺസ് നേടി. കേരളത്തിന് വേണ്ടി അർജുൻ ആർ നായർ, അഹ്മദ് ഇമ്രാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
