ബാഴ്സലോണ രാത്രി പതിനൊന്നിന് ഐബറുമായി ഏറ്റുമുട്ടും. പുലർച്ചെ ഒന്നേകാലിന് തുടങ്ങുന്ന കളിയിൽ റയൽ ബെറ്റിസാണ് റയൽ മാഡ്രിന്‍റെ എതിരാളികൾ. 


മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ വമ്പൻ ക്ലബുകൾ ഇന്ന് പത്തൊൻപതാം റൗണ്ട് മത്സരത്തിനിറങ്ങും. ബാഴ്സലോണ രാത്രി പതിനൊന്നിന് ഐബറുമായി ഏറ്റുമുട്ടും. പുലർച്ചെ ഒന്നേകാലിന് തുടങ്ങുന്ന കളിയിൽ റയൽ ബെറ്റിസാണ് റയൽ മാഡ്രിന്‍റെ എതിരാളികൾ. 

നാൽപത് പോയിന്‍റുള്ള ബാഴ്സയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 35 പോയിന്‍റുമായി അത്‍ലറ്റിക്കോ രണ്ടാം സ്ഥാനത്തും 30 പോയിന്‍റുള്ള റയൽ അഞ്ചാം സ്ഥാനത്തുമാണ്.