പുതിയ പരിശീലകന്‍ സാന്‍റിയാഗോ സൊളാരിക്ക് കീഴില്‍ തുടര്‍ച്ചയായ നാല് ജയവുമായെത്തിയ റയല്‍, ഐബറിന് മുന്നില്‍ വീണു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഐബര്‍ ജയിച്ചുകയറിയത്...

ഐബര്‍: ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. പുതിയ പരിശീലകന്‍ സാന്‍റിയാഗോ സൊളാരിക്ക് കീഴില്‍ തുടര്‍ച്ചയായ നാല് ജയവുമായെത്തിയ റയല്‍, ഐബറിന് മുന്നില്‍ വീണു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഐബര്‍ ജയിച്ചുകയറിയത്.

Scroll to load tweet…

ആദ്യ പകുതിയില്‍ 16-ാം മിനുറ്റില്‍ ഗോണ്‍സാലോയിലൂടെ ലീഡെടുത്ത ഐബറിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ 52-ാം മിനുറ്റില്‍ എന്‍റിച്ചും അഞ്ച് മിനുറ്റുകളുടെ ഇടവേളയില്‍ കിക്കേയും വലകുലുക്കി. എന്നാല്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ആക്രമണത്തില്‍ പരാജയപ്പെട്ട് റയല്‍ തോല്‍വി വഴങ്ങുകയായിരുന്നു. 13 കളിയില്‍ 20 പോയിന്‍റുള്ള റയല്‍ ആറാമതും ഐബര്‍ 18 പോയിന്‍റുമായി ഏഴാമതുമാണ്. 

Scroll to load tweet…