ലെവാന്‍റെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഡ്രിഡ് തോൽപ്പിച്ചത്.കരീം ബെൻസേമയും ഗാരത് ബെയ്‍ലുമാണ് റയലിനായി ഗോളുകള്‍ നേടിയത്.
വലന്‍സിയ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡ് മുന്നേറ്റം. ലെവാന്‍റെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഡ്രിഡ് തോൽപ്പിച്ചത്. കരീം ബെൻസേമയും ഗാരത് ബെയ്‍ലുമാണ് റയലിനായി ഗോളുകള്‍ നേടിയത്. 60-ാം മിനിറ്റിൽ റോജർ മാര്‍ട്ടിയുടെ വകയായിരുന്നു ലെവാന്‍റെയുടെ ആശ്വാസഗോൾ.
മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയലിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അത്‍ലറ്റികോയുടെ ജയം. 31-ാം മിനിട്ടിൽ അൽവാരോ മൊറാട്ടയും എൺപത്തിയെട്ടാം മിനിട്ടിൽ സോളും നേടിയ ഗോളുകളാണ് അത്‍ലറ്റികോയെ ജയിപ്പിച്ചത്.
ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അത്‍ലറ്റികോ തലപ്പത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം ഏഴ് പോയിന്റായി കുറച്ചു. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 57 പോയിന്റാണുള്ളത്.
