ഈ വര്‍ഷത്തെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം മാര്‍ച്ച് രണ്ടിന് നടക്കും. ലാ ലിഗയില്‍ ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സലോണ 5-1ന് വിജയിച്ചിരുന്നു. ഹുലന്‍ ലോപ്പറ്റെഗിയായിരുന്നു അന്ന് പരിശീലകന്‍. അന്നത്തെ തോല്‍വിയോടെ റയല്‍ പരിശീലകനെ മാറ്റുകയായിരുന്നു.
മാഡ്രിഡ്: ഈ വര്‍ഷത്തെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം മാര്‍ച്ച് രണ്ടിന് നടക്കും. ലാ ലിഗയില്‍ ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സലോണ 5-1ന് വിജയിച്ചിരുന്നു. ഹുലന്‍ ലോപ്പറ്റെഗിയായിരുന്നു അന്ന് പരിശീലകന്‍. അന്നത്തെ തോല്‍വിയോടെ റയല്‍ പരിശീലകനെ മാറ്റുകയായിരുന്നു. ഇന്ന് സാന്റിയാഗോ സോളായിയാണ് റയലിന്റെ പരിശീലകന്‍. അദ്ദേഹത്തിന്റെ കീഴില്‍ ആദ്യ എല്‍ ക്ലാസിക്കോയ്ക്കാണ് റയല്‍ ഇറങ്ങുന്നത്.
സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ജയിക്കേണ്ടത് റയലിന് നിര്‍ബന്ധമാണ്. 5-1ന്റെ വലിയ തോല്‍വി തന്നെ അതിന്റെ കാരണം. മാത്രമല്ല, ഇപ്പോള്‍ നാലാം സ്ഥാനത്താണ് റയല്‍. ബാഴ്‌സയുമായി 10 പോയിന്റ് അന്തരമുണ്ട്. ഇനിയും തോല്‍വിയാണ് ഫലമെങ്കില്‍ ആദ്യ നാലില്‍ പോലും സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ കഷ്ടപ്പെടേണ്ടി വരും.
