മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ കളിക്കാനിറങ്ങിയ റയല്‍‍ മാഡ്രിഡിന് വലന്‍സിയയുടെ സമനില കുരുക്ക്. സീസണിലെ ആദ്യ ഹോം മാച്ചില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ സമനില വഴങ്ങി. വലന്‍സിയ- റയല്‍ മാഡ്രിഡ് പോരാട്ടം ഇരു ഗോളുകളുകളുടെ സമനിലയില്‍ അവസാനിച്ചു. റയലിനായി യുവതാരം മാര്‍ക്കോ അസെന്‍ഷ്യോ രണ്ട് ഗോള്‍ നേടി. 

പത്താം മിനിറ്റില്‍ അസെന്‍ഷ്യോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ പതിനെട്ടാം മിനിറ്റില്‍ സോളറും 88-ാം മിനിറ്റില്‍ കൊണ്ടോബിയയും വലന്‍സിയക്കായി വലകുലുക്കി. അവസാന നിമിഷം വരെ പൊരുതിക്കളിച്ച റയല്‍ മാഡ്രിഡിന് 83-ാം മിനിറ്റില്‍ അസല്‍ഷ്യേയുടെ തകര്‍പ്പന്‍ ഗോളാണ് സമനില സമ്മാനിച്ചത്.

രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി ലാലിഗയില്‍ റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ് ‍. പരാജയപ്പെട്ടതില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ റയല്‍ താരങ്ങള്‍ നന്നായി കളിച്ചെന്നും പരിശീലകന്‍ സിനദീന്‍ സിദാന്‍ പറഞ്ഞു.