കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ലീഡ് നാലാക്കി ജിറോണ എഫ്‌സി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരട്ട ഗോളുകള്‍ പിറന്നു

കൊച്ചി: ലാ ലിഗ വേള്‍ഡ് പ്രീ സീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ലീഡ് നാലാക്കി ജിറോണ എഫ്‌സി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ജിറോണക്കായി 53-ാം മിനുറ്റില്‍ പോറോയും 57-ാം മിനുറ്റില്‍ ഗ്രാനും 73-ാം മിനുറ്റില്‍ ബെനിറ്റസുമാണ് ഗോളുകള്‍ നേടിയത്. നേരത്തെ 40-ാം മിനുറ്റില്‍ പോറോയുടെ പാസില്‍ എറിക് മോണ്ടെസ് അസാധ്യ ആംഗിളില്‍ നിന്ന് ആദ്യ ഗോള്‍ നേടിയിരുന്നു. 

ആദ്യ പകുതിയുടെ തുടക്കം ജിറോണയുടെയായിരുന്നു. എന്നാല്‍ ഒമ്പതാം മിനുറ്റില്‍ പെക്കൂസണിന്‍റെ ക്രോസ് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ സ്റ്റൊജനോവിച്ചിനായില്ല. 14-ാം മിനുറ്റില്‍ മുന്നിലെത്താനുള്ള അവസരം ജിറോണ നഷ്ടപ്പെടുത്തി. സ്‌ട്രൈക്കര്‍ സോണിയെ വീഴ്ത്തിയതിന് 22-ാം മിനുറ്റില്‍ മലയാളി താരം സക്കീറി മഞ്ഞക്കാര്‍ഡ് ലഭിച്ചു. എന്നാല്‍ 25 വാര അകലെ നിന്നുള്ള ഫ്രീ കിക്ക് അല്‍ക്കറാസിന് മുതലാക്കാനായില്ല. പന്ത് ഗോള്‍ ബാറിന് മുകളിലൂടെ പറന്നു.

മുപ്പത്തിമൂന്നാം മിനുറ്റില്‍ മറ്റൊരു ജിറോണ മുന്നേറ്റം തലനാരിഴയ്ക്ക് ബ്ലാസ്റ്റേഴ്‌സ് തടുത്തു. തൊട്ടുപിന്നാലെ മറ്റൊരു മിന്നല്‍ നവീന്‍ കുമാറിന്‍റെ കൈകളെയും ബാറിനെയും ഒരുമി പുറത്തേക്ക്. ഗോള്‍ വീണതിന് പിന്നാലെയും ജിറോണ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ ഒതുങ്ങി. ആദ്യ പകുതിയില്‍ കൊച്ചിയിലെ കാലാവസ്ഥയില്‍ കിതയ്ക്കുന്ന ജിറോണ താരങ്ങളെയും കാണാനായി.