ജിറോണ എഫ്‌സിക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍
കൊച്ചി: ലാ ലിഗ വേള്‍ഡ് പ്രീ സീസണിലെ അവസാന മത്സരത്തില്‍ ജിറോണ എഫ്‌സിക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മാറ്റങ്ങളുമായി ഇറങ്ങുന്ന മഞ്ഞപ്പട ഗോള്‍ ബാറിന് കീഴെ ധീരജ് സിംഗിന് പകരം നവീന്‍ കുമാറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ മലയാളി താരങ്ങളായ അനസ്, സക്കീര്‍, പ്രശാന്ത് എന്നിവര്‍ ഇന്ന് ബൂട്ടണിയുന്നുണ്ട്. ഇന്ന് ജയിച്ചാല്‍ ജിറോണ എഫ്‌സി ചാമ്പ്യന്‍മാരാകും.
സൂപ്പര്‍ താരങ്ങളായ സന്ദേശ് ജിങ്കന്‍, കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ എന്നിവര്‍ ആദ്യ ഇലവനിലുണ്ട്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറുപടിയില്ലാത്ത ആറു ഗോളിന് തകർത്ത മെൽബൺ സിറ്റിയെ അത്ര തന്നെ ഗോളിന് തുരത്തി ജിറോണ എത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത് ടീമിന്‍റെ മെച്ചപ്പെട്ട പ്രകടനം മാത്രമാണ്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ രാജ്യത്തെ പ്രഥമ ലാ ലിഗ പ്രീ സീസൺ കപ്പ് സ്പാനിഷ് ടീമിന്‍റെ അലമാരയിലിരിക്കും.
