ചെന്നൈ: വിരമിക്കാനൊരുങ്ങുന്നതായുള്ള സൂചനകള്‍ നല്‍കി ഇന്ത്യന്‍ ടെന്നിസ് വിസ്മയം ലിയാന്‍ഡര്‍ പെയ്സ്. തന്റെ കരിയറിലെ അവസാന മാസങ്ങളാണിതെന്ന് പെയ്സ് പറഞ്ഞു. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സിന്റെ വെളിപ്പെടുത്തല്‍. ഡേവിസ് കപ്പിലെ 43ആം ഡബിള്‍സ് ജയത്തിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കിയാല്‍ വിരമിച്ചേക്കുമെന്നും പെയ്സ് പറഞ്ഞു.

മഹേഷ് ഭൂപതിയെ ഇന്ത്യന്‍ ഡേവിസ് കപ്പ് നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനാക്കിയ നടപടിയെ സ്വാഗതം ചെയ്ത പെയ്സ്, തങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കി. ഈഗോയേക്കാള്‍ പ്രധാനമാണ് രാജ്യമെന്നും പെയ്സ് വ്യക്തമാക്കി.

 43കാരനായ പെയ്സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരമാണ്. രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നേടിയിട്ടുളള പെയ്സ്എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ വെങ്കലം നേടിയതാണ് കരിയറിലെ ഏറ്റവും പ്രധാന വിജയം.