വലന്‍സിയക്കെതിരായ മത്സരത്തില്‍ തുടയ്ക്ക് പരുക്കേറ്റ മെസിക്ക് എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് കൂടുതല്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.

ബാഴ്‌സലോണ: കോപ ഡെല്‍ റേ സെമിയില്‍ വൈരികളായ റയല്‍ മാഡ്രിഡിനെതിരായ ആദ്യപാദത്തിന് മുന്‍പ് ബാഴ്‌സയെ വലച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ പരുക്ക്. വലന്‍സിയക്കെതിരായ മത്സരത്തില്‍ തുടയ്ക്ക് പരുക്കേറ്റ മെസിക്ക് കൂടുതല്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. ലാ ലിഗയില്‍ 50-ാം പെനാല്‍റ്റി ഗോള്‍ തികച്ചതിന് പിന്നാലെയാണ് മെസിക്ക് പരുക്കേറ്റത്. 

തിങ്കളാഴ്‌ച മെസി പരിശീലനത്തിന് ഇറങ്ങിയില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെസിക്ക് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പരുക്ക് ഭേദമായാല്‍ റയല്‍ മാഡ്രിഡിനെതിരെ കളിക്കുമെന്നും പരിശീലകന്‍ വലന്‍സിയക്കെതിരായ മത്സരശേഷം വ്യക്തമാക്കിയിരുന്നു. ബാഴ്‌സയുടെ തട്ടകത്തിലാണ് റയലിനെതിരായ എല്‍ ക്ലാസിക്കോ ഫെബ്രുവരി ഏഴാം തിയതി അരങ്ങേറുന്നത്. കഴിഞ്ഞ എല്‍ ക്ലാസിക്കോയില്‍(ലാ ലിഗ) ബാഴ്‌സയ്ക്കായിരുന്നു ജയം.