റിയോ ഡി ജനീറോ: അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനായി. ജന്‍മനാടായ റൊസാരിയോയില്‍ ആയിരുന്നു വിവാഹം. കായിക ലോകത്തെ നൂറ്റാണ്ടിന്റെ വിവാഹം എന്ന വിശേഷണത്തോടെയാണ് ലിയോണല്‍ മെസ്സിയും കാമുകി അന്‍റോനെല്ല റൊക്കൂസോയും ഔപചാരിക ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. റൊസാരിയോയിലെ സിറ്റി സെന്റര്‍ കോംപ്ലക്‌സില്‍ ഫുട്ബോള്‍ ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ചടങ്ങിനെത്തിയവരോടെല്ലാം ധരിക്കേണ്ട വസ്‌ത്രമുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മതരഹിതമായിരുന്നു വിവാഹം.പള്ളിയില്‍ വിവാഹം നടത്താത്തിനാല്‍ പുരോഹിതര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ബാല്യകാല സുഹൃത്തുക്കളായ മെസ്സിയും റൊക്കൂസോയും ഏറെനാളായി ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സിറ്റി സെന്ററിന് മുന്നില്‍ ആയിരക്കണക്കിന് ആരാധകര്‍ തടിച്ചുകൂടിയിരുന്നു.
ചടങ്ങിനായി കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
