മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞു.ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞതാണ് സിറ്റിക്ക് നേട്ടമായത്. 27 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 65 പോയിന്റുണ്ട്. 52 പോയിന്റുള്ള യുനൈറ്റഡ് അഞ്ചാമതാണ്.

യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തില്‍ ലിവര്‍പൂളായിരുന്നു മുന്നിലെങ്കിലും ഒരു തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായത്. യുനൈറ്റഡാവട്ടെ മൂന്ന് തവണ ഗോള്‍ ലക്ഷ്യമാക്കി പന്തെത്തിച്ചു. 

മറ്റു മത്സരങ്ങളില്‍ ആഴ്‌സനല്‍ 2-0ത്തിന് സതാംപ്ടണേയും ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയേയും തോല്‍പ്പിച്ചു.