പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കിടിലന്‍ ക്യാച്ചുമായി ഷഹീദ് അഫ്രീദി. കറാച്ചി കിംഗ്സ് താരമായ അഫ്രീദി അത്ഭുതകരമായാണ് ബൗണ്ടറി ലൈനില്‍ സിക്സ് എന്ന് ഉറപ്പിച്ച പന്ത് ഖ്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്‍റെ ഉമര്‍ അമീറിന്‍റെ പുറത്തേക്കുള്ള വഴിയാക്കിയത്.
മുഹമ്മദ് ഇര്‍ഫാന്‍റെ പന്ത് ഉയര്‍ത്തിയടിച്ചതായിരുന്നു ഉമര്‍ അമീര്‍. എന്നാല്‍ ബൗണ്ടറി ലൈനില്‍ പന്തിനെ ഒറ്റക്കൈയില്‍ പിടിച്ച അഫ്രീദി ബാലന്‍സ് തെറ്റുമെന്ന് കണ്ടപ്പോള്‍ പുറത്തേക്ക് എറിഞ്ഞു. പിന്നീട് പുറത്തേക്ക് ഓടിവന്ന് ബോള്‍ പിടിയില്‍ ഒതുക്കി.
മത്സരത്തില്‍ കറാച്ചി കിംഗ്സ് 19 റണ്‍സിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്‌സ് ഒന്‍പത് വിക്കറ്റിന് 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് 20 ഓവറില്‍ 130 റണ്‍സ് എടുക്കാനെ ആയുളളു
