റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ട്രാക്കിനോട് വിടപറഞ്ഞ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്ത ധോണി ആരാധകന് മറുപടിയുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനെ. ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരത്തിനുശേഷം മഹേള ചെയ്ത ട്വീറ്റിന്റെ താഴെയാണ് ധോണി ആരാധകന്‍ കമന്റിട്ടത്.
ഉസൈന്‍ ബോള്‍ട്ടിനോട് ആദരവ് എന്നായിരുന്നു മഹേളയുടെ ട്വീറ്റ്. ഇതിനുതാഴെയാണ് ധോണി ആരാധകന്‍ മറുപടിയിട്ടത്. ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗമുള്ള ധോണിയെയും താങ്കള്‍ ആരാധിക്കണം എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ ഇതിന് മഹേള നല്‍കിയ മറുപടിയായിരുന്നു ഏറെ രസകരം. ധോണിയ്ക്ക് ബൈക്കിലാണോ ബോള്‍ട്ടിനേക്കാള്‍ വേഗം എന്നായിരുന്നു മഹേളയുടെ മറുപടി.
