ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിന്റെ വിജയം ആഘോഷിച്ച് കൊല്‍ക്കത്തയിലെത്തിയ ക്യാപ്റ്റന്‍ കൂള്‍ 'തോക്കെടുത്തു'. ബാറ്റിങ്ങിലെ വെടിക്കെട്ടുകള്‍ മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് തെളിയിച്ച് ധോണിയുടെ വെടിയുണ്ടകള്‍ ലക്ഷ്യം കണ്ടു. 

കനത്ത മഴയെ തുടര്‍ന്ന് പരീശീലനം ഇന്ത്യന്‍ ടീമിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് തന്റെ ഷൂട്ടിങ് വിരുത് പരീക്ഷിക്കാന്‍ കൊല്‍ക്കത്ത പൊലീസിന്റെ ഷൂട്ടിങ് പോയിന്റിലെത്തിയത്. ധോണി പിസ്റ്റലില്‍ വെടിയുതിര്‍ക്കുന്ന വീഡിയോ കൊല്‍ക്കത്ത പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

എം.എസ്. ധോണി കുറച്ചു സമയം ഞങ്ങളുടെ ഷൂട്ടിങ് ക്യാംപില്‍ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഷൂട്ടിങ് സ്‌കില്‍ പൊടിതട്ടിയെടുത്തപ്പോള്‍, ഉന്നം തെറ്റാതെയുള്ള ഫൈറങ് ഏവരെയും അത്ഭുതപ്പെടുത്തി എ്ന്ന കുറിപ്പും കൊല്‍ക്കത്ത പോലീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടാം ഏകദിനം. കനത്ത മഴയുടെ നിഴലിലാണ് മത്സരമെങ്കിലും വന്‍ ആവേശത്തിലാണ് ആരാധകര്‍.

<!-- You're using demo endpoint of Iframely API commercially. Max-width is limited to 320px. Please get your own API key at https://iframely.com. -->

Our inbox is getting flooded with requests of posting a video clip of MS Dhoni sharpening his shooting skills this afternoon at our range at Police Training School. Here goes.

Posted by Kolkata Police on Wednesday, September 20, 2017