വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് ഐ സി സി രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മുഴുവന്‍ മാച്ച് ഫീസും പിഴയായി നല്‍കുകയും വേണം. ഹൈദബാദ് ടെസ്റ്റിനിടെ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശമായി പെരുമാറിയതിനാണ് നടപടി.

ദുബായ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് ഐ സി സി രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മുഴുവന്‍ മാച്ച് ഫീസും പിഴയായി നല്‍കുകയും വേണം. ഹൈദബാദ് ടെസ്റ്റിനിടെ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശമായി പെരുമാറിയതിനാണ് നടപടി. കീറന്‍ പവല്‍ പുറത്തായപ്പോള്‍ ക്ഷുഭിതനായ ലോ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുക ആയിരുന്നു.

ഇതോടെ ഈമാസം 21നും 24നും ഗുവാഹത്തിയിലും വിശാഖപട്ടണത്തും നടക്കുന്ന ഏകദിനങ്ങളില്‍ ടീമിനൊപ്പം ലോ ഉണ്ടാവില്ല. 2017ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റിനിടെയും ലോ സമാനരീതിയില്‍ പെരുമാറുകയും പിഴ ഒടുക്കുകയും ചെയ്തിരുന്നു.