ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്‍റീന സ്വപ്‌ന ഫൈനല്‍ ഇന്ന്
മലപ്പുറം: കാല്പന്തുകളിയുടെ റഷ്യന് സര്ക്കസിന് കിക്കോഫ് വീഴാന് ഇനി ഒരു മാസം മാത്രം. എന്നാല് ഫുട്ബോള് ലോകകപ്പിന്റെ ആവേശത്തിലേക്ക് നാളുകള്ക്ക് മുമ്പ് തന്നെ ആരാധകര് പന്തടിച്ചുകഴിഞ്ഞു. ഇനി പന്തിനൊപ്പം ഉറക്കമൊഴിയുന്ന ആരാധകരെയാണ് ലോകമെമ്പാടും കാണാനാവുക.
ഇങ്ങ് കേരളത്തിലും ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല. ഫിഫ ലോകകപ്പ് റഷ്യയിലാണ് നടക്കുന്നതെങ്കിലും കേരളത്തിന്റെ ഫുട്ബോള് തറവാടായ മലപ്പുറത്ത് ഇത്തവണയും ഫുട്ബോള് പ്രേമികള് ആവേശത്തിലാണ്. ലോകകപ്പിനെ സ്വാഗതം ചെയ്യാന് മലപ്പുറത്തെ ഫുട്ബോള് പ്രേമികള് ഒരുങ്ങിക്കഴിഞ്ഞു. അതും ഫുട്ബോള് ചരിത്രത്തിലെ ക്ലാസിക് കാത്തിരിപ്പായ ബ്രസീല്- അര്ജന്റീന സ്വപ്ന ഫൈനല് ഒരുക്കി.
ഫുട്ബോള് പ്രേമികള് കൊതിക്കുന്ന ബ്രസീല്- അര്ജന്റീന സ്വപ്ന ഫൈനല് വൈകിട്ട് നാലരയ്ക്ക് മലപ്പുറം കോട്ടപ്പടി മൈതാനിയില് നടക്കും. ഐഎസ്എല് താരങ്ങളായ എം.പി സക്കീറും ആഷിഖ് കുരുണിയനുമാണ് ബ്രസീല്, അര്ജന്റീന ടീമുകളെ നയിക്കുന്നത്. ഐഎസ്എല്, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങള് ഇരുടീമുകളിലായി ബൂട്ടുകെട്ടും. മലപ്പുറം ഫുട്ബോള് ലവേഴ്സ് ഫോറമാണ് ലോകകപ്പിന് മുന്പ് സ്വപ്ന ഫൈനല് സംഘടിപ്പിക്കുന്നത്.



