ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി അവിശ്വസനീയ ഫോമിലായിരുന്നു പടിദാർ. സീസണിൽ 192.69 എന്ന അത്യുഗ്രൻ സ്ട്രൈക്ക് റേറ്റിൽ 501 റൺസാണ് താരം അടിച്ചുകൂട്ടിയത്.

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടർച്ചയായ രണ്ട് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചിട്ടും ആര്‍സിബി നായകന്‍ രജത് പടിദാറിനെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമിൽ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് പ്രതികരിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഇന്ത്യയിൽ പ്രതിഭയുള്ള നിരവധി കളിക്കാരുണ്ട്. ടീമിലേക്ക് നേരിട്ട് നടന്നു കയറാൻ യോഗ്യതയുള്ള നിരവധി പേർ പുറത്തുണ്ട്. എന്നാൽ 15 പേരെ മാത്രമല്ലേ തിരഞ്ഞെടുക്കാൻ സാധിക്കൂ. നിലവിൽ കളിക്കുന്നവരും അവരുടെ പരമാവധി നന്നായി ചെയ്യുന്നുണ്ട്. എപ്പോഴും ചില കളിക്കാർക്ക് അവസരം നഷ്ടമാകും, അതിൽ വിഷമമുണ്ട്. എന്നാൽ നിലവിലെ സ്ക്വാഡിൽ ഞങ്ങൾ സംതൃപ്തരാണെന്നായിരുന്നു പാടീദാറിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് അഗാര്‍ക്കറുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി അവിശ്വസനീയ ഫോമിലായിരുന്നു പടിദാർ. സീസണിൽ 192.69 എന്ന അത്യുഗ്രൻ സ്ട്രൈക്ക് റേറ്റിൽ 501 റൺസാണ് താരം അടിച്ചുകൂട്ടിയത്. 30 ഫോറുകളും 42 സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു.കളിയുടെ 12 മുതൽ 16 വരെയുള്ള ഓവറുകളിൽ മാത്രം 216.67 സ്ട്രൈക്ക് റേറ്റിലാണ് പടിദാർ റൺസ് വാരിയത്. അവസാന 4 ഓവറുകളിൽ പാടീദാറിന്‍റെ സ്ട്രൈക്ക് റേറ്റ് 278.57 ആയിരുന്നു. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും പടിദാറിന് പകരം തിലക് വർമ്മ, ശിവം ദുബെ എന്നിവർക്ക് തന്നെയാണ് സെലക്ടർമാർ ടീമില്‍ ഇടം നല്‍കിയത്. തിലക് വര്‍മയെ വൈസ് ക്യാപറ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഐപിഎല്ലില്‍ തിളങ്ങാനായിരുന്നില്ല.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ്: ശ്രേയസ് അയ്യർ (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), ശിവം ദുബെ, തിലക് വർമ്മ (വിസി), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, ഹർഷിത് റാണ, രവി ബിഷ്ണോയ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക