മുംബൈ: ലേലത്തില്‍ തഴഞ്ഞ ലസിത് മലിംഗയ്ക്ക് ഒടുവില്‍ ഐപിഎല്‍ ടീമിലെടുത്തു. കളിക്കാരനായല്ലെന്ന് മാത്രം. മുംബൈ ഇന്ത്യന്‍സാണ് മലിംഗയെ ഈ സീസണില്‍ ബൗളിംഗ് ഉപദേശകനായി നിയമിച്ചത്. ആദ്യ സീസൺ മുതൽ മുംബൈയുടെ താരമായിരുന്നു മലിംഗ. മുംബൈ ഐ പി എല്ലിൽ കളിച്ച 157 കളിയിൽ 110ലും മലിംഗയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും വിളിക്കാതിരുന്നതിനെത്തുടര്‍ന്ന് മലിംഗ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ് മുംബെയുടെ മുഖ്യ പരിശീലകൻ. ഷെയ്ൻ ബോണ്ട് ബൌളിംഗ് കോച്ചും റോബിൻ സിംഗ് ബാറ്റിംഗ് കോച്ചും ജയിംസ് പെമെൻറ് ഫീൽഡിംഗ് കോച്ചുമാണ്.