കൊളംബോ: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന. സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ലോകകപ്പില്‍ ഉപദേഷ്ടാവായി ടീമിനൊപ്പം ചേരാമെന്നും മലിംഗ പറ‍ഞ്ഞു.ഐപിഎല്‍ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കാതിരുന്നതിന്റെ പിന്നാലെയാണ് മലിംഗയുടെ പ്രസ്താവന.

34കാരനായ മലിംഗ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ ട്വന്‍റി 20ക്ക് ശേഷം ലങ്കന്‍ ടീമിൽ എത്തിയിട്ടില്ല. ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പരക്കായി 23 അംഗ സന്നാഹ ടീമിനെ പ്രഖ്യാപിച്ചപ്പോഴും മലിംഗയെ ഒഴിവാക്കിയിരുന്നു.

ശ്രീലങ്കക്ക് വേണ്ടി 3 ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ മലിംഗ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിലെ 12 മത്സരങ്ങളില്‍ 11 വിക്കറ്റ് മാത്രമാണ് മലിംഗയ്ക്ക് വീഴ്ത്താന്‍ കഴിഞ്ഞത്.