ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ പതിനേഴാം വിജയം. മാറഡോണയുടെ മരുമകൻ സെര്‍ജി അഗ്യൂറോയുടെ ഇരട്ടഗോള്‍ മികവിൽ ബോണ്‍മൗത്തിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. ഈ ഇരട്ടഗോളോടെ സെര്‍ജി അഗ്യൂറോയ്ക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ 101 ഗോളായി. ബോണ്‍മൗത്തിനെതിരായ വിജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗിൽ 19 കളികളിൽനിന്ന് 55 പോയിന്റോടെ ഒന്നാമതാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 19 കളികളിൽനിന്ന് 42 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്ത് 13 പോയിന്റിന്റെ ലീഡുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണിലെ കിരീടം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് മുന്നോട്ടുപോകുന്നത്.