ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സ്റ്റോക്ക് സിറ്റിയെ 4--0ത്തിനാണ് മാഞ്ചസ്റ്റര്‍ തകര്‍ത്തത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീട സാധ്യത നിലനിര്‍ത്തി. 35 കളികളില്‍ 64 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സിറ്റി ഇപ്പോള്‍. ഒരു കളി കുറച്ചു കളിച്ചിട്ടുള്ള ലെസ്റ്റര്‍ സിറ്റി തന്നെയാണ് 73 പോയിന്‍റുമായി ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 34 കളികളില്‍ 68 പോയന്റുള്ള ടോട്ടന്‍ഹാം ആണ് രണ്ടാമത്.
മറ്റൊരു മത്സരത്തില്‍ ബോര്‍ണ്‍ മൗത്തിനെ 4-1ന് ചെല്‍സി തോല്‍പ്പിച്ചു. ഫോമിലേക്ക് തിരിച്ചെത്തിയ ഹസാര്‍ഡിന്റെ ഇരട്ട ഗോള്‍ മികവിലായിരുന്നു ചെല്‍സിയുടെ ആശ്വാസ ജയം. ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് കയറി.
