മുപ്പത്താറുകാരനായ കാരിക്ക് യുണൈറ്റഡിന് വേണ്ടി 463 മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞു

മാഞ്ചസ്റ്റര്‍: വിരമിക്കല്‍ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ നായകന്‍ മൈക്കല്‍ കാരിക്ക്. ഈ സീസണ്‍ അവസാനത്തോടെ പ്രൊഫഷണല്‍ ഫുട്ബോളിനോട് വിടപറയുമെന്ന് കാരിക്ക് വ്യക്തമാക്കി. സെവിയക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കാരിക്കിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.

മുപ്പത്താറുകാരനായ കാരിക്ക് യുണൈറ്റഡിന് വേണ്ടി 463 മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞു. 24 ഗോള്‍ നേടിയിട്ടുണ്ട്. യുണൈറ്റഡിന്‍റെ അഞ്ച് പ്രീമിയര്‍ ലീഗ്, ഓരോ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, എഫ് എ കപ്പ് വിജയങ്ങളിലും മൂന്ന് ലീഗ് കപ്പ് വിജയത്തിലും പങ്കാളിയായി. ഇംഗ്ലണ്ടിന് വേണ്ടി 34 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.