ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും.മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി എസ് ജിയെയും റോമ, പോര്‍ട്ടോയെയും നേരിടും. രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക.

യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്ട്രൈക്കര്‍ എഡിസന്‍ കവാനിയുടെ അഭാവം പി എസ് ജിക്ക് തിരിച്ചടിയാവും. ഫ്രഞ്ച് ലീഗില്‍ ബോര്‍ഡോയ്‌ക്ക് എതിരായ മത്സരത്തിനിടെയാണ് കവാനിക്ക് പരുക്കേറ്റത്.

കാലിന് പരുക്കേറ്റ കവാനി മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ കളിച്ചിരുന്നില്ല. നെയ്മര്‍ക്കൊപ്പം കവാനിക്കും പരിക്കേറ്റത് പി എസ് ജിക്ക് ഇരട്ടപ്രഹരമായി. കാലിന് പരുക്കേറ്റ നെയ്മര്‍ക്ക് ഏപ്രില്‍വരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും