Asianet News MalayalamAsianet News Malayalam

കുംബ്ലെയുടെ പത്തില്‍ പത്തു വിക്കറ്റെന്ന ചരിത്രനേട്ടം ആവര്‍ത്തിച്ച് ഒരു ഇന്ത്യന്‍ ബൗളര്‍

റെക്സിന്റെ ബൗളിംഗ് മികവില്‍ മണിപ്പൂര്‍ അരുണാചലിനെ രണ്ടാം ഇന്നിംഗ്സില്‍ 19 ഓവറില്‍ വെറും 36 റണ്‍സിന് പുറത്താക്കി. മൂന്ന് തവണ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റുകള്‍ വിക്കറ്റുകള്‍ വീഴ്ത്തിയ റെക്സിന് മൂന്നുതവണയും ഹാട്രിക്ക് നഷ്ടമായി.

Manipur teen Rex Rajkumar Singh achieves rare feat
Author
Manipur, First Published Dec 12, 2018, 5:04 PM IST

ഇംഫാല്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ പത്തില്‍ പത്തുവിക്കറ്റും നേടി ചരിത്രം കുറിച്ച അനില്‍ കുംബ്ലെയുടെ നേട്ടം ആവര്‍ത്തിച്ച് മറ്റൊരു ഇന്ത്യന്‍ ബൗളര്‍. കുബ്ലെയുടെ നേട്ടം രാജ്യാന്തര ക്രിക്കറ്റിലായിരുന്നെങ്കില്‍ മണിപ്പൂരിന്റെ റെക്സ് രാജ്കുമാര്‍ സിംഗെന്ന ഇടംകൈയന്‍ പേസറുടെ നേട്ടം അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെയാണ്. 9.5 ഓവറില്‍ 11 റണ്‍സ് വഴങ്ങിയാണ് രാജ്കുമാര്‍ സിംഗ് 10 വിക്കറ്റും സ്വന്തമാക്കിയത്.

റെക്സിന്റെ ബൗളിംഗ് മികവില്‍ മണിപ്പൂര്‍ അരുണാചലിനെ രണ്ടാം ഇന്നിംഗ്സില്‍ 19 ഓവറില്‍ വെറും 36 റണ്‍സിന് പുറത്താക്കി. മൂന്ന് തവണ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റുകള്‍ വിക്കറ്റുകള്‍ വീഴ്ത്തിയ റെക്സിന് മൂന്നുതവണയും ഹാട്രിക്ക് നഷ്ടമായി. അഞ്ച് ബാറ്റ്സ്മാന്‍മാരെ റെക്സ് ബൗള്‍ഡാക്കിയപ്പോള്‍ രണ്ട് പേരെ വിക്കറ്റിന് മുന്നില്‍ കുടക്കി. മൂന്നുപേരെ ക്യാച്ചെടുത്ത് പുറത്താക്കി. അരുണാചല്‍ നിരയില്‍ ഒരു ബാറ്റ്സ്മാന്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്.

ALSO READ: കുംബ്ലെക്കുശേഷം പത്തില്‍ പത്തു വിക്കറ്റും വീഴ്ത്തി ഒരു ഇന്ത്യന്‍ ബൗളര്‍

മത്സരത്തിലെ ഏഴാം ഓവറിലാണ് റെക്സ് തന്റെ ആദ്യ വിക്കറ്റ് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്തിരുന്ന റെക്സ് മത്സരത്തിലാകെ 15 വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ അരുണാചല്‍ 138 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ മണിപ്പൂര്‍ അരുണാചലിനെതിരെ 18 റണ്‍സ് ലീഡ് വഴങ്ങി. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലെ റെക്സിന്റെ ബൗളിംഗ് പ്രകടനം മണിപ്പൂരിന് വിജയം സമ്മാനിച്ചു. ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ റെക്സ് മണിപ്പൂരിനായി അരങ്ങേറിയിരുന്നു. രണ്ട് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റാണ് രഞ്ജിയില്‍ റെക്സിന്റെ സമ്പാദ്യം.

കഴിഞ്ഞ മാസം സി കെ നായിഡു ട്രോഫിയില്‍ പുതുച്ചേരിയുടെ ഇടംകൈയന്‍ സ്പിന്നറായ സിദാക് സിംഗ് പത്തില്‍ പത്തു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.1999ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഡല്‍ഹി ടെസ്റ്റിലാണ് കുംബ്ലെ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ക്കുശേഷം ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡും ഇതോടെ കുംബ്ലെ സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios