സ്വന്തം ടീമിലെ കളിക്കാരുടെ പേര് മറന്ന് അശ്വിന്‍

ഐപിഎല്ലില്‍ സ്വന്തം ടീമിലെ കളിക്കാരുടെ പേര് അറിയാന്‍, എതിര്‍ ടീം നായകന്‍റെ സഹായം തേടിയ അശ്വിന്‍ ചിരി പടര്‍ത്തി. സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ ടീമില്‍ വരുത്തിയ രണ്ട് മാറ്റങ്ങളെ കുറിച്ച്, ടോസിന്‍റെ സമയത്ത് സംസാരിക്കുമ്പോഴാണ് ക്രിസ് ഗെയ്‍‍ലിന്‍റെ പേര് പഞ്ചാബ് നായകന്‍ മറന്നുപോയത്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയിന്‍ വില്ല്യംസനാണ് അശ്വിന് സഹായവുമായെത്തിയത്. രാജസ്ഥാനെതിരായ ടോസിന്‍റെ സമയത്ത്, കെയിന്‍ വില്ല്യംസണും ടീമിലെ വിദേശതാരങ്ങളുടെ പേര് മറന്നുപോയിരുന്നു.