വിലക്കിനും വിവാദങ്ങള്‍ക്കും ശേഷം മരിയ ഷറപ്പോവ ഇന്ന് വീണ്ടും ടെന്നിസ് കോര്‍ട്ടിൽ. സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണിൽ ഇന്ന് റഷ്യന്‍താരം ആദ്യ മത്സരത്തിനിറങ്ങും. ഇറ്റാലിയന്‍ താരം റോബര്‍ട്ടാ വിന്‍ചിയാണ് എതിരാളി.

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിട്ട ഷറപ്പോവയുടെ തിരിച്ചുവരവ്, വോസ്നിയാക്കിയും റാദ്വാന്‍സ്കയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ എതിര്‍ത്തിരുന്നു.