കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വയസന്‍ പടയെന്ന ആരോപണത്തിന് 21കാരനെയിറക്കി റെനിച്ചായന്‍റെ പ്രതിരോധം. വാല്‍വിജിക്ക് ക്ലബിന്റെ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നോസ് ബ്ലാസ്‌റ്റേഴ്‌സിലെത്തി. 2016ല്‍ ആര്‍സ്റ്റെ ഡിവൈസിയിലൂടെ പ്രെഫഷണല്‍ കരിയര്‍ തുടങ്ങിയ സിഫ്‌നോസ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന അഞ്ചാം വിദേശ താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇയാന്‍ ഹ്യൂം, നെമാനിയ ലേക്കിക് പെസിച്ച്, കറേജ് പെക്കൂസണ്‍, വെസ് ബ്രൗണ്‍, പോള്‍ റെഹൂബ്ക എന്നീ അഞ്ച് വിദേശതാരങ്ങളാണ് നേരത്തെ ടീമിലെത്തിയത്. ഇവരില്‍ ഇയാന്‍ ഹ്യൂം, റെഹൂബ്ക, വെസ് ബ്രൗണ് എന്നിവര്‍ മുപ്പത് കഴിഞ്ഞവരാണ്. മാഞ്ചസ്റ്ററില്‍ ഒരു മത്സരം മാത്രം കളിച്ച പോള്‍ റഹൂബ്ക്കയെ ടീമിലെടുത്തത് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ യുവതാരങ്ങളായ പെസിച്ച്, പെക്കൂസണ്‍ എന്നിവര്‍ക്കൊപ്പം മാര്‍ക്ക് സിഫ്‌നോസെത്തുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.