ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം. മാത്യു ഹെയ്ഡനാണ് വിജയികളെ പ്രഖ്യാപിച്ചത്. പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നും മുന്‍ ഓസീസ് ഓപ്പണര്‍ പ്രവചിച്ചു. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം സന്തുലിതമാണെന്നും അതുകൊണ്ടാണ് തനിക്ക് ഇന്ത്യ പരമ്പര നേടുമെന്ന് തോന്നുന്നതെന്നും ഹെയ്ഡന്‍ പറഞ്ഞു.

സിഡ്‌നി: ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം. മാത്യു ഹെയ്ഡനാണ് വിജയികളെ പ്രഖ്യാപിച്ചത്. പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നും മുന്‍ ഓസീസ് ഓപ്പണര്‍ പ്രവചിച്ചു. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം സന്തുലിതമാണെന്നും അതുകൊണ്ടാണ് തനിക്ക് ഇന്ത്യ പരമ്പര നേടുമെന്ന് തോന്നുന്നതെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യയുടെ ബൗളിംഗ് നിര വളരെ കരുത്തുറ്റതാണെന്നും പ്രേത്യകിച്ചും സ്പിന്‍ ബൗളിങ്ങില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെക്കാള്‍ മുന്‍തൂക്കം ഉണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. പരമ്പരയില്‍ ഇതുവരെ വലിയ കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുെട പ്രശ്‌നം. അത്തരത്തില്‍ സാധിച്ചാല്‍ ഓസ്ട്രലിയക്കെതിരെ ജയം സ്വന്തമാക്കാമെന്നും ഹെയ്ഡന്‍ പറഞ്ഞു.

നാല് ടെസ്റ്റ് മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് പരമ്പര സമനിലയിലാണ്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 31 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 146ന്റെ കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണില്‍ നടക്കും.