കഴിഞ്ഞ വര്‍ഷത്തെ വരുമാനമേറിയ താരങ്ങളില്‍ ക്രിസ്റ്റ്യാനോയെ മെസി മറികടന്നു
ലണ്ടന്: കഴിഞ്ഞ വര്ഷത്തെ വരുമാനമേറിയ കായികതാരങ്ങളില് ബോക്സര് ഫ്ലോയിഡ് മെയ്വെതര് മുന്നില്. റയല് മാഡ്രിഡിന്റെ പോര്ച്ചുഗീസ് സ്ട്രൈക്കര് ക്രിസ്റ്റ്യാനോ റൊണാള്ഡോയെ മറികടന്നാണ് മെയ്വെതര് ഒന്നാമതെത്തിയത്. ഫോബ്സ് മാസിക പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വര്ഷം മെയ്വെതറിന് ലഭിച്ച പ്രതിഫലം 285 മില്യണ് അമേരിക്കന് ഡോളറാണ്. നൂറ്റാണ്ടിലെ പോരാട്ടത്തിലെ സമ്മാനത്തുകയാണ് മെയ്വെതറിനെ ഒന്നാമതെത്തിച്ചത്.
കഴിഞ്ഞ ഏഴ് വര്ഷങ്ങളില് നാലാം തവണയാണ് മെയ്വെതര് പ്രതിഫലത്തില് മുന്നിലെത്തുന്നത്. 111 മില്യണ് അമേരിക്കന് ഡേളറുമായി ബാഴ്സലോണയുടെ അര്ജന്റീനന് സ്ട്രൈക്കര് ലിയോണല് മെസിയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് 108 മില്യണ് അമേരിക്കന് ഡോളറാണ് പ്രതിഫലമായി ലഭിച്ചത്. ബാഴ്സയുമായുള്ള പുതിയ കരാര് മെസിക്ക് തുണയായി.
പട്ടികയില് മറ്റാര്ക്കും 100 മില്യണ് അമേരിക്കന് ഡോളറിലധികം വരുമാനം കഴിഞ്ഞ വര്ഷം ലഭിച്ചില്ല. ഐറിഷ് ബോക്സര് കോണര് മാക്ഗ്രിഗര്(99 മില്യണ്), പാരിസ് സെയ്ന്റ് ജര്മ്മന്റെ ബ്രസീലിയന് സ്ട്രൈക്കര് നെയ്മര്(90 മില്യണ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്. 2010ന് ശേഷം ആദ്യമായി വനിതാ താരങ്ങള്ക്കാര്ക്കും ആദ്യ പത്തില് ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമാണ്.
