ആ പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് അയാള്‍ക്ക്
ലോകകപ്പ് പടിവാതിലിലെത്തിനില്ക്കുമ്പോള് ഫ്രാന്സിന്റെ സാധ്യതകള് വര്ധിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില് ഇറ്റലിയെ തകര്ത്തെറിഞ്ഞതോടെ ഫേഫറിറ്റുകളുടെ പട്ടികയില് ഫ്രഞ്ച് പട മുന്നിലെത്തിയിരിക്കുകയാണ്. ഫ്രാന്സിന്റെ കളി അത്രമേല് മനോഹരമായിരുന്നെന്നാണ് വിലയിരുത്തലുകള്. ടീമിന്റെ ഒത്തൊരുമയാണ് ഏവരും ചൂണ്ടികാണിക്കുന്നത്. ഗ്രീസ്മാനും എംബാപ്പെയും ഡെംബലെയും ഒരേ മനസ്സാല് പന്തുതട്ടുന്നത് മറ്റ് ടീമുകള്ക്ക് ഭീഷണിയാകും.
ഇപ്പോഴിതാ ഫ്രഞ്ച് പടയുടെ ഐക്യം വിളിച്ചോതി യുവ സൂപ്പര്താരം എംബാപ്പെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലഭിച്ചത് എംബാപ്പയ്ക്കായിരുന്നു. ഈ പുരസ്കാരം തനിക്കല്ല ഡെംബലയ്ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നാണ് പിഎസ്ജി താരം പറയുന്നത്.
ബാഴ്സലോണയുടെ താരം കൂടിയായ ഡെംബലയെയും മാഞ്ചസ്റ്ററിന്റെ റാഷ്ഫോര്ഡിനെയും പിന്തള്ളിയാണ് എംബാപ്പെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തില് മുത്തമിട്ടത്. ലോകത്തെ ഏറ്റവും മികച്ച യുവതാരം ഡെംബലെയാണെന്നാണ് ഇപ്പോള് എംബാപ്പെ തുറന്നുപറയുന്നത്. ഇറ്റലിക്കെതിരായ സന്നാഹ മത്സരത്തില് ഗംഭീര പ്രകടനം നടത്തിയ ഡെംബലെ ഗോളും നേടിയിരുന്നു. ഡെംബലെയുടെ പ്രകടനം വലിയതോതില് പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് എംബാപ്പെ കൂടി ഡെംബലെയെ വാഴ്ത്തി രംഗത്തെത്തിയത്.
യുവതാരങ്ങള് തമ്മിലുള്ള ആത്മബന്ധമാണ് ഇത് കാട്ടുന്നതെന്നാണ് ഏവരും പറയുന്നത്. ഫ്രാന്സിന്റെ ഏറ്റവും വലിയ ശക്തി ഈ ഐക്യമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ലോകകപ്പില് ഫ്രാന്സിന്റെ സാധ്യതകളെക്കുറിച്ചും യുവതാരം മനസ് തുറന്നു. ലോകത്തെ മികച്ച സ്ട്രൈക്കര്മാരില് ഒരാളായ ഗ്രീസ്മാനും ഡെംബലെയും പോഗ്ബയും കൂടിയാകുമ്പോള് ഫ്രഞ്ച് പട ഇക്കുറി അത്ഭുതം കാട്ടുമെന്നാണ് എംബാപ്പെയും പ്രതീക്ഷ.
