ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയ താരം ഒത്തുകളി വിവാദത്തില്‍

First Published 6, Apr 2018, 5:27 PM IST
Member of India 2011 World Cup winning team under scrutiny for match fixing ties
Highlights
  • ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലെ ഒരു അംഗം ഒത്തുകളി നടത്തിയെന്ന് വെളിപ്പെടുത്തല്‍
  • എന്നാല്‍ താരത്തിന്‍റെ പേര് വ്യക്തമല്ല

ജയ്പ്പൂര്‍: ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലെ ഒരു അംഗം ഒത്തുകളി നടത്തിയെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ താരത്തിന്‍റെ പേര് വ്യക്തമല്ല. ജയ്പൂരില്‍ നടന്ന രാജ്പുത്താന പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിലാണ് ഒത്തുകളി നടന്നതെന്നാണ് റിപ്പോര്‍ട്ട്.  ബിസിസിഐയുടെ ആന്‍റി കറപ്ഷന്‍ ബ്യൂറോയും പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ താരത്തിനെതിരേ വിശദമായ അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 ല്‍ ലോകകപ്പ് നേടിയ ടീമിലെ നിര്‍ണ്ണായക അംഗമായിരുന്നു ഈ താരം എന്നാണ് റിപ്പോര്‍ട്ട്. രാജ്പുത്താന പ്രീമിയര്‍ ലീഗ് ടി20യിലെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ അവസാന ഓവറില്‍ ബൗളര്‍ മനപ്പൂര്‍വം നോബോളും വൈഡും എറിഞ്ഞ് പതിനൊന്ന് ബൈ റണ്‍സാണ് ബാറ്റിംഗ് ടീമിന് സംഭാവന ചെയ്തത്.  ഇതാണ് ഒത്തുകളിയുടെ സംശയം ഉയര്‍ന്നത്.

 ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കളിക്കാര്‍, അമ്പയര്‍മാര്‍, സംഘാടകര്‍ എന്നിവരടക്കം 14 പേരെ ജയ്പൂരിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, വാക്കി-ടോക്കി, ലാപ്ടോപ്പ്, പണം എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതില്‍നിന്ന് ലഭിച്ച നിര്‍ണായകമായ വിവരങ്ങളാണ് ഇന്ത്യന്‍ താരത്തെയും അന്വേഷണത്തിന്‍റെ പരിധിയിലാക്കിയത്. പോലീസ് ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. 


 

loader