ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ മൈതാനത്ത് നൃത്തച്ചുവടുകളുമായി ആരാധകരെ അമ്പരപ്പിക്കുന്ന ലിയോണല്‍ മെസ്സിയുടെ യാഥാര്‍ഥ ഡാന്‍സ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു.ഭാര്യ അന്റോനെല്ല റൊക്കൂസോയുമൊത്തുള്ള നൃത്തച്ചുവടുകളാണ് വൈറലയത്.

വെള്ളിയാഴ്ച റൊസാരിയോയില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് മെസ്സി ഭാര്യക്കൊപ്പം ചുവടുവച്ചത്. ക്യാമറയ്‌ക്കും മൊബൈല്‍ഫോണിനും കര്‍ശന നിയന്ത്രണമുണ്ടായിരുന്നിട്ടും വിവാഹ ആഘോഷത്തിനിടെ ആരോ രഹസ്യമായി മെസ്സിയുടെ ഡാന്‍സ് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.