മാഡ്രിഡ്: മെസ്സി ഒരിക്കല്‍ കൂടി ബാഴ്‌സയുടെ മിശിഹായായി. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് സമനില. വിയ്യാറയലിനെതിരെ തോല്‍വിയിലേക്ക് നീങ്ങിയ ബാഴ്‌സയെ രക്ഷിച്ചത് ലിയോണല്‍ മെസ്സി തൊണ്ണൂറാം മിനിറ്റില്‍ നേടിയ ഗോളാണ്.
വിയ്യാറയലിനെതിരെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് ബാഴ്‌സയെ രക്ഷിച്ചത് കളിയുടെ അവസാന നിമിഷങ്ങളില്‍ നേടിയ മെസ്സിയുടെ മഴവില്ലഴകുള്ള ഫ്രീക്ക് ഗോള്‍ ആയിരുന്നു.
സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചാണ് വിയ്യാറയല്‍ കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അത് ഫലം കണ്ടു. നിക്കോള സാന്‍സോന്‍ മഞ്ഞപ്പടക്കായി വലകുലുക്കി. പിന്നെ ബാഴ്‌സയുടെ പ്രത്യാക്രമണം.അത് അവസാനിച്ചത് മെസ്സിയുടെ ഗോളിലൂടെ സമനില വഴങ്ങിയ ബാഴ്‌സ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. കിരീട പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള അകലം കുറക്കാനുള്ള അവസരമാണ് സമനിലയോടെ ബാഴ്‌സ കളഞ്ഞുകുളിച്ചത്.
