വരുന്ന പരമ്പരയില്‍ കോലിയെ പേടിക്കാതെ തരമില്ലെന്ന് ഓസീസിന് ഇംഗ്ലീഷ് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്. നിലവിലെ മേധാവിത്വം കോലി ഓസീസ് മണ്ണിലും തുടരുമെന്നാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ പറയുന്നത്...
ലണ്ടന്‍: വാശിയേറിയ ഇന്ത്യ- ഓസീസ് ക്രിക്കറ്റ് പോരിന് കളമൊരുങ്ങുകയാണ്. പരമ്പര തുടങ്ങും മുമ്പേ ഓസീസ് ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. മികച്ച ഫോമിലുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലി അമ്പരപ്പിക്കുന്ന പ്രകടനം ഓസീസ് മണ്ണിലും തുടരമെന്നാണ് വിഖ്യാത താരം പറയുന്നത്. ട്വിറ്ററില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് വോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കോലി ഓസ്‌ട്രേലിയയിലും മേധാവിത്വം തുടരുമോ എന്ന ചോദ്യത്തിന് 'അതേ' എന്നായിരുന്നു വോണിന്‍റെ പ്രതികരണം. ഏകദിനത്തില്‍ വേഗതയില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം കോലി അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് മറികടന്നത്. ഏകദിനത്തില്‍ 2018ല്‍ 133.55 ശരാശരിയില്‍ കുടുതല്‍ റണ്‍സ് നേടിയ താരമാണ് കോലി. ഏകദിനത്തില്‍ 10 ടെസ്റ്റുകളില്‍ 59.05 ശരാശരിയില്‍ 1,063 റണ്‍സും കോലി പേരിലാക്കി. നാല് സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതേസമയം ഓസീസ് മണ്ണിലും കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. കളിച്ച എട്ട് ടെസ്റ്റുകളില്‍ 62 ശരാശരിയില്‍ 992 റണ്‍സ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തു. 169 ആണ് ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന സ്‌കോര്‍. 2014/15 ടെസ്റ്റ് സീരിസില്‍ നാല് മത്സരങ്ങളില്‍ നിന്ന് 86.50 ശരാശരിയില്‍ 692 റണ്‍സ് കോലി സ്വന്തമാക്കിയിരുന്നു.
