ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ആദ്യപകുതി പിന്നിട്ടപ്പോള്‍ ബംഗളൂരു എഫ്‌സിക്ക് ലീഡ്. 41ാം മിനിറ്റില്‍ വെനസ്വേലന്‍ താരം മികുവാണ് ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ആദ്യപകുതി പിന്നിട്ടപ്പോള്‍ ബംഗളൂരു എഫ്‌സിക്ക് ലീഡ്. 41ാം മിനിറ്റില്‍ വെനസ്വേലന്‍ താരം മികുവാണ് ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്. ഐഎസ്എല്‍ നിലവിലെ ചാംപ്യന്മാരാണ് ചൈന്നയിന്‍ എഫ്‌സി. വിരസമായ ആദ്യ പകുതിയുടെ അവസാനത്തോട്ടാണ് ബെംഗളൂരു കാണ്ഠീരവയില്‍ ലീഡ് നേടിയത്.

കഴിഞ്ഞ തവണ കാണ്ഠീരവയില്‍ നടന്ന രണ്ട് മത്സരത്തിലും ബംഗളൂരു എഫ്‌സി പരാജയപ്പെട്ടിരുന്നു. അതിനെ ഓര്‍മിക്കുന്നതായിരുന്നു ചെന്നൈയിന്‍ എഫ്‌സിയുടെ പ്രകടനം. അവസരങ്ങള്‍ സൃഷ്ടിച്ചത് ചെന്നൈയിനായിരുന്നു. 

19ആം മിനുട്ടില്‍ ലഭിച്ച ആ അവസരം പക്ഷെ ജര്‍മന്‍ പ്രീതിന് ലക്ഷ്യത്തില്‍ എത്തിച്ചില്ല. പിന്നീട് ജെജെയ്ക്കും ചെന്നൈയിനെ മുന്നില്‍ എത്തിക്കാന്‍ മികച്ച അവസരം ലഭിച്ചു. പക്ഷെ ഗോള്‍ പിറന്നില്ല. കളിഗതിക്ക് വിപരീതമായി ബെംഗളൂരു ലീഡ് നേടി. സിസ്‌കോ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു മികുവിന്റ ഗോള്‍.