ശമ്പളം വര്‍ധിപ്പിക്കൂ, എന്നാല്‍ ടീമിനൊപ്പം നില്‍ക്കാം: മികു

First Published 18, Mar 2018, 7:52 PM IST
miku set to leave bengaluru fc
Highlights
  • ചൈനീസ് ലീഗിലേക്കാണ് മികു കൂടുമാറാനൊരുങ്ങുന്നത്

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ തോല്‍വിക്ക് പിന്നാലെ ബെംഗളൂരു എഫ്‌സിയുടെ സ്‌ട്രൈക്കര്‍ മികു ടീം വിടാനൊരുങ്ങുന്നു. ശമ്പളം വര്‍ധിപ്പിച്ചില്ലെങ്കില്‍ ടീം വിടുമെന്ന് മികു ക്ലബ് അധികൃതരെ അറിയിച്ചു. ചൈനീസ് ലീഗിലേക്കാണ് മികു കൂടുമാറാനൊരുങ്ങുന്നത്. 

എന്നാല്‍ സൂപ്പര്‍ കപ്പ് അവസാനിക്കുന്നത് വരെ മികു ക്ലബിനൊപ്പം തുടരും. ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ ആറോ ഏഴോ ഇരട്ടി എനിക്ക് ചൈനയില്‍ ലഭിക്കും. ബെംഗളൂരുവിന് എന്നെ വില്‍ക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും വെനിസ്വേലന്‍ സ്‌ട്രൈക്കര്‍ പറഞ്ഞു.  

ബെംഗളൂരുവിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് മികു. സീസണില്‍ 15 തവണ മികു വല കുലുക്കി. ഈ മികവ് തന്നെയാണ് ബെംഗളൂരുവിനെ ഫൈനലിലേക്ക് നയിച്ചത്. നേരത്തെ ബെംഗളൂരുവിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ എഡു ഗാര്‍സിയയും ചൈനയിലേക്ക് കൂടുമാറിയിരുന്നു.
 

loader