ഐ ലീഗില്‍ റിയല്‍ കശ്മീരിനെതിരെ കാശ്മീരില്‍ നടക്കേണ്ട തങ്ങളുടെ മത്സരം മാറ്റിവെക്കണമെന്ന് മിനര്‍വ പഞ്ചാബ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്നാണ് മിനര്‍വ ഈ ആവശ്യം ഉന്നയിച്ചത്.

ദില്ലി: ഐ ലീഗില്‍ റിയല്‍ കശ്മീരിനെതിരെ കാശ്മീരില്‍ നടക്കേണ്ട തങ്ങളുടെ മത്സരം മാറ്റിവെക്കണമെന്ന് മിനര്‍വ പഞ്ചാബ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്നാണ് മിനര്‍വ ഈ ആവശ്യം ഉന്നയിച്ചത്. ഫെബ്രുവരി 18നാണ് മിനേര്‍വ പഞ്ചാബ് റിയല്‍ കാശ്മീരുമായി കളിക്കേണ്ടത്. 

ഇത്ര വലിയ ആക്രമണം നടന്ന സ്ഥിതിക്ക് മത്സരം മാറ്റിവെക്കുന്നത് പരിഗണിക്കണം എന്നാണ് മിനേര്‍വ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സേനയ്ക്ക് ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെട്ട അവസരത്തില്‍ തങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ആവില്ല എന്നും മിനേര്‍വ പഞ്ചാബ് എ ഐ എഫ് എഫിന് അയച്ച കത്തില്‍ പറയുന്നു. റിയല്‍ കാശ്മീരിന്റെ അവസാന രണ്ട് ഹോം മത്സരങ്ങള്‍ മഞ്ഞ് കാരണവും മാറ്റിവെച്ചിരുന്നു.