മുംബൈ: ഇന്ത്യക്ക് പുറത്ത് ലീഗ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു. ടൈം സോണിലെ വ്യത്യാസം കാരണം അമേരിക്കയിൽ ഐപിഎല്‍ പ്രായോഗികമല്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. യുഎഇയിലോ അമേരിക്കയിലോ സെപ്ററംബറില്‍ മിനി ഐപിഎല്‍ സംഘടിപ്പിക്കുമെന്ന് ജൂണില്‍ ബിസിസിഐ പറഞ്ഞിരുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പര പൂര്‍ത്തിയായശേഷം സെപ്റ്റംബര്‍ 22ന് ന്യൂസിലന്‍ഡിനെതിരായ പരമ്പര തുടങ്ങുന്നതുവരെ ഇന്ത്യന്‍ ടീമിന് മത്സരങ്ങളൊന്നുമില്ല. ഈ ഇടവേളയില്‍ മിനി ഐപിഎല്‍ കളിക്കാമെന്ന ആശയമായിരുന്നു ബിസിസിഐ മുന്നോട്ടുവെച്ചത്.
അതേസമയം ബിസിസിഐക്ക് അന്ത്യശാസനവുമായി വീണ്ടും ലോധ സമിതി രംഗത്തെത്തി. ഡിസംബര്‍ 15നകം ഒമ്പതംഗ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന് സമിതി നിര്‍ദേശിച്ചു. നവംബര്‍ 15നകം സംസ്ഥാന അസോസിയേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം
