സിഡ്നി: ഓസ്ട്രേലിയന്‍ ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് പേസര്‍ മിച്ചല്‍ മാര്‍ഷ്. ബോളും കൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതങ്ങള്‍ കാട്ടാന്‍ കളിവുള്ള താരം. 23 ടെസ്റ്റില്‍ നിന്ന് 893 റണ്‍സും 29 വിക്കറ്റും, 48 ഏകദിനങ്ങളില്‍ 1242 റണ്‍സും 41 വിക്കറ്റും മാര്‍ഷിന്‍റെ പേരിലുണ്ട്. ട്വന്‍റി20യിലാവട്ടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 133 റണ്‍സും നാല് വിക്കറ്റും താരത്തിനുണ്ട്.
നാലാം ആഷസ് ടെസ്റ്റില്‍ 166 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്‍റെ പ്രകടനം മത്സരം സമനിലയിലാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ കൂറ്റനടികള്‍ക്ക് കഴിവുള്ള മാര്‍ഷ് ഇക്കുറി ഐപിഎല്‍ കളിക്കാനില്ല എന്ന് വ്യക്തമാക്കി ഞെട്ടിച്ചിരിക്കുകയാണ്. പണക്കൊഴുപ്പ് നിറഞ്ഞ ലീഗില്‍ കളിക്കാനില്ലെന്ന് താരം തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണില്‍ 4.8കോടി രൂപയ്ക്ക് പുനെ സൂപ്പര്‍ ജയന്‍റ്സില്‍ കളിച്ച താരമാണ് മാര്‍ഷ്. കൗണ്ടി ലീഗില്‍ കളിക്കാനാണ് മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ 14 ഇന്നിംഗ്സില്‍ നിന്ന് 225 റണ്‍സും 18 ഇന്നിംഗ്സില്‍ 20 വിക്കറ്റുകളും മാര്‍ഷ് നേടിയിട്ടുണ്ട്. എന്നാല്‍ പണക്കൊഴുപ്പ് നിറഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിട്ട് താരം കൗണ്ടിയിലേക്ക് പോകുന്നത് ക്രിക്കറ്റില്‍ ചര്‍ച്ചായാവുകയാണ്.
