ലണ്ടൻ: കഴിഞ്ഞ ദിവസം അവസാനിച്ച വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്‍റിനെ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യൻ നായിക മിതാലി രാജിനെ ലോക ഇലവന്‍റെ നായികയായി തെരഞ്ഞെടുത്തു. മിതാലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് കൗറും ദീപ്തി ശർമ്മയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ലോകകപ്പിൽ മിതാലിയുടെ കീഴിൽ ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയിരുന്നു. 402 റണ്‍സാണ് ടൂർണമെന്‍റിൽ മിതാലി നേടിയത്. 2009 ലും മിതാലിയെ ലോക ഇലവന്‍റെ നായികയായി ഐസിസി തെരഞ്ഞെടുത്തിരുന്നു.
