പ്രമുഖ ഫാഷന്‍ മാഗസിന്‍ വോഗിന്‍റെ പത്താം വാര്‍ഷിക പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജും. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍, നിത അംബാനി എന്നിവരാണ് മിതാലിക്കൊപ്പം കവര്‍ ചിത്രത്തിലുള്ളത്.

'Women of the Year and the men we all love' എന്ന സെലിബ്രേഷന്‍ പതിപ്പിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച മിതാലി രാജ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിതാലി രാജിനെ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ഒരു ഫോട്ടോ ഇട്ടതിനു സോഷ്യല്‍ മീഡിയയില്‍ സദാചാര പോലീസിങ്ങിനു മിതാലി ഇരയായിരുന്നു.

Scroll to load tweet…

പ്രത്യേക പതിപ്പായതുകൊണ്ടു തന്നെ മൂന്ന് കവറുകളാണ് വോഗ് പുറത്തിറക്കിയിരിക്കുന്നത്. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹര്‍, പത്മ ലക്ഷ്മി തുടങ്ങിവയവരും കവര്‍ ചിത്രത്തിലുണ്ട്.