വിശുദ്ധ നഗരിയായ മക്കയില്‍ ഭൂമി നല്‍കുമെന്ന് സൗദി അറേബ്യ

ലിവര്‍പൂള്‍: ലോക ഫുട്ബോളിലെ വരുകാല ചക്രവര്‍ത്തി താനായിരിക്കുമെന്ന് തെളിയിക്കുകയാണ് ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള സലാ ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റോമയ്‌ക്കെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചിരുന്നു. രണ്ട് വിതം ഗോളും സിസ്റ്റും സലായുടെ ബൂട്ടില്‍ നിന്ന് പിറന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ വിജയം. 

സീസണിലെ മികച്ച പ്രകടനത്തിന് 'പിഎഫ്എ പ്ലെയര്‍ ഓഫ് ദ് ഇയര്‍' പുരസ്കാരം ലഭിച്ചതിന് പിന്നാലെ ലിവര്‍പൂളിന്‍റെ സമകാലിക ഇതിഹാസത്തിന് അപ്രതീക്ഷിത ഉപഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. മുഹമ്മദ് സലായ്ക്ക് വിശുദ്ധ നഗരിയായ മക്കയില്‍ ഭൂമി നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഭരണഘടന അനുവദിച്ചാല്‍ മക്കയിലെ ഹറമിനടുത്താണ് ഭൂമി നല്‍കുമെന്നാണ് മക്ക മുനിസിപ്പാലിറ്റി പ്രസിഡന്റിന്‍റെ അറിയിപ്പ്. 

മുപ്പത്തിമൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് 25കാരനായ സലാ ഇതിനകം നേടിയിരിക്കുന്നത്. ലിവര്‍പൂള്‍ കുപ്പായത്തില്‍ 50 മത്സരങ്ങള്‍ കളിച്ച താരം 45 ഗോളുകള്‍ വലയിലാക്കിയിട്ടുണ്ട്.