ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ അഫ്ഗാന്‍ താരമായി മുഹമ്മദ് നബി

ഹറാരേ: ക്രിക്കറ്റില്‍ പുതുചരിത്രം സൃഷ്ടിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ അഫ്ഗാന് മറ്റൊരു സന്തോഷം കൂടി. മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ നേടിയതോടെ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ അഫ്ഗാന്‍ താരമായി മുഹമ്മദ് നബി. 95 ഏകദിനങ്ങളില്‍ നിന്നാണ് സ്‌പിന്നറായ നബി ചരിത്ര നേട്ടത്തിലെത്തിയത്. 

അറുപത്തിയൊമ്പത് മത്സരങ്ങളില്‍ 92 വിക്കറ്റുകള്‍ കെയ്ത ദൗലത്ത് സദ്‌റാനാണ് നബിക്ക് പിന്നില്‍. മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇതിഹാസം ഷാഹിദ് അഫ്രിദിയുടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ് മറ്റൊരു സ്‌പിന്നറായ സ്‌പിന്നര്‍ മുജീബ് സദ്രാനും തകര്‍ത്തിയിരുന്നു. പതിനേഴ് വയസ് തികയും മുമ്പ് ഏകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ്(3) മുജീബ് സ്വന്തമാക്കിയത്.