പുതിയ ആവശ്യവുമായി ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ മമതാ ബാനര്‍ജിയെ നേരില്‍ കാണാന്‍ അനുവാദം തേടി ഭാര്യ ഹസിന്‍ ജഹാന്‍
കൊല്ക്കത്ത: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പരാതി നല്കാന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയെ നേരില് കാണാന് അനുവാദം ചോദിച്ച് ഭാര്യ ഹസിന് ജഹാന്. "എന്റെ പോരാട്ടങ്ങൾ സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയുള്ളതാണ്. ഞാൻ പീഡിപ്പിക്കപ്പെട്ടത്, എന്റെ തെറ്റല്ല, ഞാന് നിങ്ങളുടെ പിന്തുണ ചോദിക്കുന്നില്ല, സത്യത്തിന്റെ ഭാഗത്തേക്ക് നോക്കാന് മാത്രമേ ഞാന് ആവശ്യപ്പെടുന്നത്. " ഹസിന് ജഹാന് മാധ്യമങ്ങളോട് പറഞ്ഞു,
ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഭാര്യ ഹാസിന്റെ ജഹാന്റെ ആദ്യ ആരോപണം. ഷമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും പണം നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഹസിന് ഗുരുതര ആരോപണങ്ങള് ഉന്നയിച്ചിരുന്നു.
ഹാസിന്റെ പരാതിയുടെ അടിസ്ഥാനത്തില് ഷമിക്കെതിരെ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാര്ഹിക പീഡനം കുറ്റങ്ങളില് 323 , 323, 506, 328, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി ആരോപണങ്ങള് നിലനില്ക്കുന്നതിനാല് പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷമിയുടെത് എന്ന് സംശയിക്കുന്ന ഫോണ് സംഭാഷണം പുറത്തുവിട്ടതിന് പിന്നാലെ വനിതാ സെല് ഭാര്യ ഹാസിന് ജഹാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന് യുവതി അലിഷ്ബയുമായുള്ള ഷമിയുടെ ഫോണ് സംഭാഷണം എന്ന വെളിപ്പെടുത്തലോടെയാണ് ഹാസിന് ജഹാന് ഓഡിയോ പുറത്തുവിട്ടത്. ഷമി കൊല്ലാന് ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്പ്പെടാന് നിര്ബന്ധിച്ചിരുന്നുവെന്നും ഹാസിന് നേരത്തെ ആരോപിച്ചിരുന്നു. എന്നാല് തനിക്കെതിരായ ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം.
