സ്റ്റുവര്‍ട്ട് ബ്രോഡും കാമുകി മോളി കിംഗും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തെ പ്രണയത്തിന് ശേഷം ഇവര്‍ പിരിഞ്ഞതായാണ് സൂചനകള്‍.

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബ്രോഡും കാമുകി മോളി കിംഗും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തെ പ്രണയത്തിന് ശേഷം ഇവര്‍ പിരിഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പരസ്‌പരം അണ്‍ഫോളോ ചെയ്തതായി സണ്ണിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. 

മുപ്പത്തിയൊന്നുകാരിയായ മോളി ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന മോഡലും ഗായികയും റേഡിയോ അവതാരകയുമാണ്. ഈ വര്‍ഷം ഏപ്രിലാണ് ബ്രോഡുമായുള്ള പ്രണയം മോളി വെളിപ്പെടുത്തിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ തിരക്കിലാണ് പേസറായ ബ്രോഡ്. ആദ്യ ടെസ്റ്റില്‍ ബ്രോഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.